വിജയ് നായകനായ സര്‍ക്കാര്‍ സിനിമക്കെതിരെ പ്രതിഷേധം;മുന്‍കൂര്‍ ജാമ്യം തേടി മുരുഗദോസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയ് നായകനായ സര്‍ക്കാര്‍ സിനിമക്കെതിരെ പ്രതിഷേധം;മുന്‍കൂര്‍ ജാമ്യം തേടി മുരുഗദോസ്

  വിജയ് നായകനായ സര്‍ക്കാര്‍ സിനിമ വിവാദമായതിനെ തുടര്‍ന്ന് സംവിധായകന്‍ എ.ആര്‍.മുരുഗദോസ് മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരില്‍ അറസ്റ്റുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. സര്‍ക്കാറിനെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രി കടമ്പൂര്‍ രാജു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍,അണിയറ പ്രവര്‍ത്തകര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ തിയറ്ററുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം രാഷ്ട്രീയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം സര്‍ക്കാരിന് തമിഴ് സിനിമാലോകം പിന്തുണ അറിയിച്ചിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ലെന്നും ഇത്തരം നടപടികളെടുക്കുന്ന അധികാരികള്‍ വൈകാതെ താഴെ വീഴുമെന്നുമാണ് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നത്.

പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും ഇത് ചിത്രത്തെയും അതിന്റെ നിര്‍മ്മാതാക്കളെയും അപമാനിക്കുന്നതാണെന്നുമാണ് രജനീകാന്തിന്റെ പ്രതികരണം.സെന്‍സര്‍ ബോര്‍ഡ് കണ്ട് ബോധ്യപ്പെട്ട് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധിക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു നടന്‍ വിശാലിന്റെ ട്വീറ്റ്.


LATEST NEWS