ലൈംഗിക പീഡനം: ബോളിവുഡ്​ ഗായകൻ മിക സിങ്​ യു.എ.ഇയിൽ അറസ്റ്റിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക പീഡനം: ബോളിവുഡ്​ ഗായകൻ മിക സിങ്​ യു.എ.ഇയിൽ അറസ്റ്റിൽ 

ദുബൈ: ലൈംഗിക പീഡനം പരാതിയിൽ പ്രശസ്​ത ബോളിവുഡ്​ ഗായകൻ മിക സിങ്​ യു.എ.ഇയിൽ അറസ്റ്റിലായെന്ന്​ റിപ്പോർട്ട്​. വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ്​ വാർത്ത പുറത്തുവിട്ടത്​. അദ്ദേഹത്തെ പൊലീസ്​ ചോദ്യം ചെയ്​ത്​ വരികയാണ്​. ബർ ദുബൈയിൽ വെച്ച്​ ഇന്നലെ പുലർച്ചെ മൂന്ന്​ മണിക്കാണ്​ മികയെ അറസ്റ്റ്​ ചെയ്​തതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു​.

ഒരു സംഗീത പരിപാടിക്കായി ദുബൈയിൽ എത്തിയതായിരുന്നു മിക. മികക്കെതിരെ 17കാരിയായ ബ്രസീലിയൻ പെൺകുട്ടി പീഡനാരോപണം നടത്തിയതായി മികയുടെ സംഗീത ട്രൂപ്പിലെ ഒരു അംഗം വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്​.