സിനിമയിലെ ചുംബനരംഗങ്ങള്‍ കണ്ട് ഭാര്യയ്ക്ക് എതിര്‍പ്പില്ലേ എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടിയിങ്ങനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമയിലെ ചുംബനരംഗങ്ങള്‍ കണ്ട് ഭാര്യയ്ക്ക് എതിര്‍പ്പില്ലേ എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടിയിങ്ങനെ

സിനിമയിലെ ചുംബനരംഗങ്ങള്‍ കണ്ട് ഭാര്യയ്ക്ക് എതിര്‍പ്പില്ലേ എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടിയിങ്ങനെ-പല കാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം തല്ലു കൂടാറുണ്ട്. എന്നാല്‍ ചുംബനത്തിന്റെ പേരില്‍ ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല.പിന്നെ ഞാന്‍ ചെയ്യുന്ന സിനിമയിലെ നിലപാടുകള്‍ രാഷ്ട്രീയം എല്ലാം എന്റേതാവണമെന്നില്ല അത് ആ സിനിമയിലെ കഥാപാത്രം സംസാരിക്കുന്നതാണ്. അതുമായി എന്നെ ബന്ധിപ്പിക്കുന്നതില്‍ അര്‍ഥമില്ല. 

ചില ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നത് അത് ആ കഥാപാത്രത്തിന് അത്രമേല്‍ ആവശ്യമായത് കൊണ്ടാണ് എനിക്ക് അമ്മയുണ്ട് സഹോദരിയുണ്ട് ഭാര്യയുണ്ട് മകളുണ്ട് അതിന് യോജിച്ച തരത്തില്‍ മാത്രമാണ് പൊതുസമൂഹത്തില്‍ ഇടപെടുന്നത്. ചുംബനരംഗം ഉള്‍പ്പെടെയുള്ള സീനുകളില്‍ അഭിനയിക്കേണ്ടി വരുമെന്നും അതില്‍ വിഷമം തോന്നരുതെന്നും അച്ഛനോട് പറഞ്ഞപ്പോള്‍ അത് നീ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കുട്ടിയോട് പറയൂ എന്നായിരുന്നു അച്ഛന്റെ മറുപടി ടോവീനോ പറയുന്നു.