റായീസ് റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന ഭീഷണിയുമായി ശിവസേന രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റായീസ് റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന ഭീഷണിയുമായി ശിവസേന രംഗത്ത്

ബോളിവുഡ് കിംഗ്ഖാന്‍ ഷാറൂഖിന്റെ പുതിയ ചിത്രമായ റായീസ് ഈ മാസം 25നാണ് തിയേറ്ററുകളിലെത്തുക. എന്നാല്‍ സിനിമ റിലീസ് ചെയ്താല്‍ വിവരം അറിയുമെന്ന ഭീഷണിയുമായി ശിവസേന രംഗത്തെത്തി.ആദിത്യ താക്കറെയാണ് പുതിയ ഭീഷണിക്കു പിന്നില്‍.


റായീസിന്റെ ചിത്രീകരണ സമയത്തു തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിുന്നു.പാക് നായിക മഹീറ ഖാന്‍ അഭിനയിക്കുന്നതിനെതിരെ നവ നിര്‍മ്മാണ്‍ സേനയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും നായികയെ മാറ്റണമെന്നുമായിരുന്നു ആവശ്യം.എന്നാല്‍ ഷൂട്ടീംഗ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ നവ നിര്‍മ്മാണ്ഡ സേന നേതാവ് രാജ്താക്കറെയുമായി ഷാരൂഖ് നേരിട്ട് ചര്‍ച്ചകള്‍ നടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

ഷാരൂഖ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റായീസ്.അധോലോക നായകനായി കിംഗ്ഖാനെത്തുന്ന ചിത്രം രാഹുല്‍ ദൊലാക്കിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഫര്‍ഹാന്‍ അക്തര്‍,റിതേഷ് സിധ്വാനി,ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


LATEST NEWS