അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി


 ഒരു മാസം നീണ്ടു നില്‍ക്കുന്ന അറേബ്യന്‍ ഫ്രെയിംസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് കോഴിക്കോടില്‍ തുടക്കമായി. പ്രവാസികള്‍ ഒരുക്കിയ അറുപതോളംചിത്രങ്ങളുടെ പ്രദര്‍ശനവും, അതിനു പുറമെ സെമിനാറുകളും നടത്തും. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആണ് ഈ അറേബ്യന്‍ ഫ്രെയിംസിന്റെയും സംഘാടകര്‍.  ഫെസ്റ്റിവലിന്റെ  ലോഗോ കോഴിക്കോട് നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ യു. വി ജോസ്, സംവിധായകന്‍ വി.എം വിനു തുടങ്ങിയവര്‍ പങ്കെടുത്തു.