സിക്ക് മതവികാരം വ്രണപ്പെടുത്തി: ‘സീറോ’യ്‌ക്കെതിരെ കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിക്ക് മതവികാരം വ്രണപ്പെടുത്തി: ‘സീറോ’യ്‌ക്കെതിരെ കേസ്

മുംബൈ: ഷാരൂഖാന്റെ പുതിയ സിനിമയായ 'സീറോ'യുടെ ട്രെയിലറിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നീക്കമുണ്ടായെന്നാരോപിച്ച് കേസ്. ഷാരൂഖിനും സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും എതിരെയാണ് ഡല്‍ഹി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ കോടതിയെ സമീപിച്ചിരിക്കുന്നത്.സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. സിക്ക് വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സിക്ക് കാക്കാര്‍ (കഠാര രൂപത്തിലുള്ള ആയുധം) സിക്കുകാരെ അവഹേളിക്കുന്ന രൂപത്തില്‍ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചാണ് കേസ്. സിക്ക് മതക്കാര്‍ വളരെയധികം ബഹുമാനത്തോടെ കാണുന്ന 'സിക്ക് കാക്കാര്‍' വളരെ സാധാരണമായി പോസ്റ്ററില്‍ കാണിച്ചത് ശരിയായില്ല എന്ന് മജീന്ദര്‍ സിങ് സിര്‍സ പറയുന്നു.

ഫേസ്ബുക്കിലൂടെ ചിത്രത്തിനെതിരെ പ്രതികരിച്ച മജീന്ദാര്‍'സിക്ക് മതവികാരത്തെ വ്രണപ്പെടുത്തുന്ന സീറോയുടെ പോസ്റ്റര്‍ നായകന്‍ ഷാരൂഖ് ഖാനും സിനിമയുടെ നിര്‍മാതാവ് ഗൗരി ഖാനും ഇടപെട്ട് പിന്‍വലിക്കണമെന്നാണ് മജീന്ദര്‍ സിങ് സിര്‍സയുടെ ആവശ്യം. പോസ്റ്ററും പ്രൊമോയും പിന്‍വലിച്ചില്ലെങ്കില്‍ സീറോ സിനിമക്കെതിരെ കേസെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും മജീന്ദര്‍ സിങ് പറഞ്ഞു. ഷാരൂഖ് ഖാനും അനുഷ്‌കാ ശര്‍മയും, കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന സീറോയുടെ ട്രൈലെര്‍ നവംബര്‍ രണ്ടിനായിരുന്നു പുറത്തിറങ്ങിയത്.