എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സിന്ധുബാദിലെ പുതിയ ലിറിക് ഗാനം പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സിന്ധുബാദിലെ പുതിയ ലിറിക് ഗാനം പുറത്തിറങ്ങി

തമിഴ് ചിത്രം സിന്ധുബാദിലെ പുതിയ ലിറിക് ഗാനം പുറത്തിറങ്ങി. എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്.  'ഉന്നാലതാന്‍' എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.

വിജയ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അല്‍ റൂഫിയന്‍, പ്രിയ മാലി എന്നിവര്‍ ചേര്‍ന്നാണ്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ജൂണ്‍ 21-ന് റിലീസ് ചെയ്യും.വിജയ് സേതുപതിയുടെ മകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 21-ന് പ്രദര്‍ശനത്തിന് എത്തും. ചിത്രം നിര്‍മിക്കുന്നത് എസ്‌എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ്.


LATEST NEWS