ശിവകാമിയുടെ വേഷം ശ്രീദേവി പിന്മാറാന്‍ കാരണം ഭര്‍ത്താവ്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിവകാമിയുടെ വേഷം ശ്രീദേവി പിന്മാറാന്‍ കാരണം ഭര്‍ത്താവ്?

ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രം വന്‍ ഹിറ്റാണ്. എന്നാല്‍ രാജമൗലി ഈ കഥാപാത്രത്തിന് ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി ആ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആണെന്നാണ് ഏറ്റവും പുതിയ ബോളിവുഡ് സംസാരം.

ശ്രീദേവിയെ സമീപിച്ചപ്പോള്‍ ബോണി കപൂര്‍ വലിയൊരു തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മാത്രമല്ല, ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് ബോണി ആവശ്യപ്പെട്ടു. ഇതോടെയാണ് ശ്രീദേവിയെ ബാഹുബലിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


LATEST NEWS