സോനം കപൂറിന്റെ വിവാഹം; വൈറലായി മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോനം കപൂറിന്റെ വിവാഹം; വൈറലായി മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങള്‍


സോനം കപൂറിന്റെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷ തിമിര്‍പ്പിലാണ് ബോളിവുഡ്. വിവാഹത്തിന് മുമ്പേയുള്ള മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

അനില്‍ കപൂറിന്റെ മകളായ സോനം കപൂറും ഡല്‍ഹിയിലെ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മുംബൈയില്‍ വെച്ചാണ് നടക്കുന്നത്. മെയ് എട്ടിനാണ് ഇവര്‍ വിവാഹിതാരവുന്നത്.വ്യവസായ പ്രമുഖനായ ആനന്ദ് അഹൂജും സോനവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

 

ബോണി കപൂര്‍ മക്കളായ ജാന്‍വി, ഖുഷി, അര്‍ജുന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് മെഹന്ദി ചടങ്ങിനിടയില്‍ തിളങ്ങി നിന്നത്. മെഹന്ദി രാവില്‍ അര്‍ജുന്റെ നേതൃത്വത്തില്‍ കിയിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അരങ്ങേറിയിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം അതീവ സന്തോഷത്തോടെ നില്‍ക്കുന്ന അര്‍ജുന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മെഹന്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആനന്ദ് അഹൂജയും കപൂര്‍ കുടുംബത്തിലേക്ക് എത്തിയിരുന്നു. ആനന്ദിനൊപ്പമുള്ള സോനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പീച്ച് നിറത്തിലുള്ള ലാച്ചയണിഞ്ഞ് അതീവ സുന്ദരിയായാണ് സോനം മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

വിവാഹത്തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ താരകുടുംബം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തികച്ചും സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തുന്നത്. ശ്രീദേവിയുടെ അകാല വിയോഗത്തെ തുടര്‍ന്നാണ് താരകുടുംബം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സോനത്തെ അനുഗ്രഹിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു.