നീരാളിയുടെ പുതിയ ഗാനം പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീരാളിയുടെ പുതിയ ഗാനം പുറത്ത്

നീരാളിയിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ പോകുന്ന നീരാളി പിടുത്തം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സ്റ്റീഫൻ ദേവസി ഈണമൊരുക്കിയ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

വിജയ്‌ യേശുദാസാണ് ഗാനാലാപനം. സ്റ്റീഫൻ ദേവസി സംഗീതസംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നീരാളി.

നവാഗതനായ അജോയ് വർമ്മ അണിയിച്ചൊരുക്കുന്ന സസ്പെൻസ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജു തോമസാണ്. സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രം ജൂൺ 15–ന് തിയറ്ററുകളിൽ എത്തും.