ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍സിങ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാല്‍ ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നതിനായി നടത്തിയ കൊലപാതകമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍, ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. അവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


LATEST NEWS