ധ്രുവ് വിക്രമിന്‍റെ നായിക സുബ്ബലക്ഷ്മിയോ : വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധ്രുവ് വിക്രമിന്‍റെ നായിക സുബ്ബലക്ഷ്മിയോ : വാര്‍ത്തകളോട് പ്രതികരിച്ച് ഗൗതമി

 സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ തന്റെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ഗൗതമി. ഈ വാര്‍ത്തകളില്‍ സത്യമില്ലെന്നും മകളുടെ സിനിമാ അരങ്ങേറ്റം ഇപ്പോള്‍ ഇല്ലെന്നും ഗൗതമി പ്രതികരിച്ചു.അർജുൻ റെഡ്ഡിയിൽ വിജയ് ദേവേര്‍കൊണ്ടയാണ് നായക വേഷത്തിലെത്തിയത്.

ഇത് തെറ്റായ വാര്‍ത്തയാണെന്നും അവള്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി തന്റെ ട്വിറ്ററില്‍ കുറിച്ചു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍.

കഴിഞ്ഞ നവംബറിലാണ് ചിത്രം പ്രഖ്യാപിച്ചത്. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്കു പതിപ്പിലെ നായികയായിരുന്ന ശാലിനി പാണ്ഡെ തന്നെ ആയിരിക്കും അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി.