സണ്ണിയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സണ്ണിയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറല്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറുമൊന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച സണ്ണിയുടെ ചിത്രത്തെ എത്ര കണ്ട് പ്രശംസിച്ചും മതിയാകുന്നില്ല ആരാധകര്‍ക്ക്. 

ക്യൂട്ട് കപ്പിള്‍സ് എന്നാണ് ഇരുവരെയും ആരാധകര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. നിങ്ങളെ ഇരുവരെയും കാണാന്‍ എത്ര മനോഹരമായിരിക്കുന്നുവെന്നും ക്യൂട്ട്‌നെസ്സ് ഓവര്‍ലോടഡ് എന്നും ഇതാണ് യഥാര്‍ത്ഥ കപ്പില്‍ ഗോള്‍സ് എന്നുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഉറ്റ സുഹൃത്തിന്റെ കൂടെ ജീവിതം നയിക്കുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് എന്നാണ് ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രത്തിന് താഴെ സണ്ണി കുറിച്ചത്.


 


LATEST NEWS