ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ ആണ്‍ വേഷത്തില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ ആണ്‍ വേഷത്തില്‍ 

ആരാധകരെ ഞെട്ടിച്ചുകൊണ്ട് സണ്ണി ലിയോണ്‍ താടിയും മീശയുമുള്ള ഒരു ആണായി വേഷമിടുന്നു. താടിയും മീശയും അലസമായ കോതിയിട്ട മുടിയുമുള്ള സണ്ണിയുടെ പുരുഷവേഷത്തിലെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അര്‍ബാസ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം തേരെ ഇന്തസാറിന് വേണ്ടിയാണ് സണ്ണിയുടെ പുതിയ മേക്കോവര്‍. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. 

ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു. അതാണ് ഏറ്റവും രസം. അത് വിചിത്രമായിരിക്കുന്നു. ഇതാണ് പുരുഷവേഷത്തിലെ ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്.