കണക്കില്‍ 50ല്‍ 13 മാര്‍ക്ക് വാങ്ങിയ സുരഭി; സോഷ്യല്‍ മീഡിയയില്‍ വയറലായി താരത്തിന്റെ ഉത്തരക്കടലാസുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണക്കില്‍ 50ല്‍ 13 മാര്‍ക്ക് വാങ്ങിയ സുരഭി; സോഷ്യല്‍ മീഡിയയില്‍ വയറലായി താരത്തിന്റെ ഉത്തരക്കടലാസുകള്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. സുരഭിയുടെ നര്‍മം കലര്‍ന്ന സംഭാഷണമാണ് എല്ലാവര്‍ക്കും പ്രിയം. ഇപ്പോള്‍ സുരഭിയുടെ പഴയ ഉത്തരക്കടലാസ്സുകളാണ് സോഷ്യല്‍ മീഡിയയില്‍ താരം.വീട് വൃത്തിയാക്കലിനിടയില്‍ കിട്ടിയ ഉത്തരക്കടലാസുകള്‍ പൊടിതട്ടിയെടുത്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നു സുരഭി.15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉത്തരക്കടലാസുകളാണ് സുരഭി സൂക്ഷിച്ചു വച്ചിരിക്കുന്നത്. കണക്ക്, ഇംഗ്ലീഷ്, ബയോളജി,മലയാളം, ജ്യോഗ്രഫി, ഹിന്ദി തുടങ്ങി എല്ലാ വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മാര്‍ക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്. ഇതില്‍ കണക്കിന്റെ മാര്‍ക്ക് വെളിപ്പെടുത്തിയതാണ് രസകരം. 50ല്‍ 13 മാര്‍ക്കാണ് ഉത്തരക്കടലാസില്‍ ലഭിച്ചിരിക്കുന്നത്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു എസ്എസ്എല്‍സിക്ക് വാങ്ങിയതെന്ന് സുരഭി പറയുന്നു.

 

 

ഹിന്ദിയുടെ ഉത്തരക്കടലാസില്‍ 50ല്‍ 32 മാര്‍ക്ക് കണ്ട് ഹിന്ദിക്ക് താന്‍ അത്ര മോശമല്ലായിരുന്നെന്നും എന്നാല്‍ കയ്യക്ഷരം നന്നാക്കാമായിരുന്നെന്നും പറയുന്നുണ്ട്കണക്ക് അന്നും ഇന്നും കണക്ക് തന്നെ’ എന്ന തലക്കെട്ടോടെ സുരഭി പങ്കുവച്ച ഈ വിഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്. സ്വന്തം ഉത്തരപേപ്പര്‍ ഇത്ര ധൈര്യത്തില്‍ പങ്കുവച്ച സുരഭിയെ അഭിനന്ദിച്ചിരിക്കുകയാണ് പലരും.


LATEST NEWS