സ്റ്റേജിലേക്ക് ഓടി കയറിയ ആരാധകര്‍ കാലിലേക്ക് വീണു: ആരാധകന്റെ കാല്‍ തൊട്ട് സൂര്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റേജിലേക്ക് ഓടി കയറിയ ആരാധകര്‍ കാലിലേക്ക് വീണു: ആരാധകന്റെ കാല്‍ തൊട്ട് സൂര്യ

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം താനാ സേര്‍ന്ത കൂട്ടം നാളെ തിയേറ്ററുകളിലെത്തുകയാണ്. കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ആരാധകന്റെ കാലില്‍ വിണ സൂര്യ സദസ്യരെ ഞെട്ടിച്ചു.

സൂര്യയോടൊപ്പം നൃത്തം ചെയ്യാന്‍ ഓടിയെത്തിയ ആരാധകര്‍ അദ്ദേഹത്തിന്റെ കാലില്‍ വീണു. എന്നാല്‍ അത് തടുക്കാന്‍ സാധിക്കാതെ വന്നതോടെ തിരികെ ആരാധകരുടെ കാലിലേക്ക് വീഴുകയായിരുന്നു അദ്ദേഹം.

സെന്തില്‍, വിഘ്നേഷ് ശിവന്‍, കീര്‍ത്തി സുരേഷ്, ആര്‍ ജെ ബാലാജി, രമ്യ കൃഷ്ണന്‍, അനിരുദ്ധ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.