സൂര്യ-ജ്യോതിക പ്രണയകഥ പങ്ക്‌വെച്ച്  ജ്യോതിക 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൂര്യ-ജ്യോതിക പ്രണയകഥ പങ്ക്‌വെച്ച്  ജ്യോതിക 

തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി.ഒരു തമിഴ് ഓണ്‍ലൈന്‍ മാധമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്.സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലണ് നോ പറയാന്‍ ശീലിച്ചതെന്നും ജ്യോതിക വക്തമാക്കി.


'എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താല്‍പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ഒന്നു ആലോചിക്കാതെ പെട്ടന്നു തന്നെ ഞാന്‍ സമ്മതം മൂളുകയായിരുന്നു. വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയ്യാറാവുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്കെന്ന് ജ്യോതിക പറഞ്ഞു.


 


LATEST NEWS