ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ വിജയ് ചിത്രം’ ഭൈരവ’ ഇന്റര്‍നെറ്റില്‍!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ വിജയ് ചിത്രം’ ഭൈരവ’ ഇന്റര്‍നെറ്റില്‍!

വിജയ് നായകനായി ഇന്നു റിലീസ് ചെയ്ത ഭൈരവയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് സിനിമ അപ് ലോഡ് ചെയ്തിരിക്കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയതാണ് സിനിമാ ലോകത്തെ ഞെട്ടിച്ചത്. 'തമിഴ് റോക്കേഴ്‌സ്' എന്ന സൈറ്റിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്.

നേരത്തെ ഭൈരവ പുറത്തിറങ്ങുന്നതിന് മുമ്പ് തമിഴ് റോക്കേഴ്‌സ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവരുടെ വെല്ലുവിളി.

വിജയ് യുടെ അറുപതാമത്തെ ചിത്രമായ ഭൈരവ സംവിധാനം ചെയ്തത് ഭരതനാണ്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. പൊങ്കല്‍ സ്‌പെഷ്യലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തിരുന്നു. കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തിലെ നായിക.

 


LATEST NEWS