സര്‍ക്കാരിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നതായി തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍ക്കാരിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നതായി തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍

ചെന്നൈ: ദീപാവലി ദിനമായ ഇന്ന് റിലീസായ വിജയ് ചിത്രം സര്‍ക്കാരിന്റെ എച്ച്.ഡി പതിപ്പ് ചോര്‍ന്നതായി തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗന്‍സില്‍ ഇത് സംബന്ധിച്ച് സിനിമയുടെ വിതരണക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ് റോക്കെഴ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് വരുന്നു എന്ന് ഇന്നലെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെ സമാനമായ മറ്റൊരു ട്വിറ്റും പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലും തീയ്യറ്ററുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ ഷോ ചിത്രികരിക്കാന്‍ അനുവധിക്കില്ല എന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗന്‍സിലിന്റെ നിലപാട്. ഈ ദൗത്യത്തില്‍ തമിഴ് റോക്കേര്‍സിനെ വിജയിക്കാന്‍ അനുവധിക്കരുതെന്നും തീയ്യറ്ററുകളില്‍ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവ കടത്താതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടമകള്‍ സ്വീകരിക്കണമെന്നും പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 'തുപ്പാക്കി', 'കത്തി' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ ആര്‍ മുരുഗദാസും വിജയും ഒന്നിക്കുന്ന ചിത്രമാണ് 'സര്‍ക്കാര്‍'. മുഖ്യമന്ത്രിയുടെ മരണം ഉള്‍പ്പടെയുള്ള സമകാലിക തമിഴ് രാഷ്ട്രീയത്തിലെ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന 'സര്‍ക്കാര്‍' പൊളിറ്റികല്‍ ത്രില്ലെര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്.


LATEST NEWS