ജയലളിതയായി നിത്യാ മേനോൻ; ദി അയേൺ ലേഡി’ യുടെ ഫസ്റ്റ്​ ലുക്​ പുറത്തുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയലളിതയായി നിത്യാ മേനോൻ; ദി അയേൺ ലേഡി’ യുടെ ഫസ്റ്റ്​ ലുക്​ പുറത്തുവിട്ടു

തമിഴ്‌നാടിന്റെ പ്രിയപ്പെട്ട 'അമ്മ' അന്തരിച്ച മുൻ​ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം പറയുന്ന ‘ദി അയേൺ ലേഡി’ എന്ന ചിത്രത്തി​ന്റെ ഫസ്റ്റ്​ ലുക്​ പുറത്തുവിട്ടു. മലയാളി താരമായ നിത്യ മേനോനാണു ജയലളിതയായി ചിത്രത്തിൽ വേഷമിടുന്നത്. പോസ്റ്ററിൽ വലിയ പൊട്ടും ജയലളിത ധരിക്കാറുള്ള വെള്ള സാരിയും ഉടുത്ത്​ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് നിത്യ മേനോൻ എത്തുന്നത്. 

എ. പ്രിയദർശിനി ‘ദി അയേൺ ലേഡി’ സംവിധാനം ചെയ്യുന്നു.  ബിഗ് ബജറ്റിൽ പേപ്പർ ടൈൽ പിക്​ചേഴ്​സാണ്​ ചിത്രം നിർമിക്കുന്നത്​. ‘എ സ്​റ്റോറി ഒാഫ്​ റെവൊല്യൂഷണറി ലീഡർ’ എന്ന ടാഗ്​ ലൈനിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷട്രീയവും അപ്പോളോ ആശുപത്രിയിലെ മരണവും വരെ പ്രമേയമായേക്കും. ജയലളിതയുടെ ജീവിതത്തിലെ വിവാദങ്ങൾ കൂടി സ്‌ക്രീനിൽ എത്തിയാൽ  സിനിമ കോളിളക്കം തന്നെ സൃഷ്ടിക്കും. ചിത്രത്തിനായി കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകർ.


LATEST NEWS