ദബാംഗിന് മൂന്നാം ഭാഗം വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദബാംഗിന് മൂന്നാം ഭാഗം വരുന്നു

സല്‍മാന്റെ കരിയറിലെ തന്നെ സുപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദബാംഗ്.സൊനാക്ഷി സിന്‍ഹ ഈ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയിരുന്നത്.അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. 

ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ഭാഗങ്ങളിലെ താരങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും സംവിധായകനായി താന്‍ മാത്രമാണ് പുതിയതായിട്ടുളളൂവെന്നും പ്രഭുദേവ പറഞ്ഞു.