മിന്നുന്നുണ്ടേ മുല്ല പോലെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിന്നുന്നുണ്ടേ മുല്ല പോലെ

ടൊവിനോ തോമസിനെ നായകനാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി ബാലചന്ദ്രനും നേഹ എെയ്യരുമാണ് നായികമാര്‍. ചിത്രത്തിലെ മിന്നുന്നുണ്ടേ മുല്ലപോലെ എന്ന വീഡിയോ ഗാനം പുറത്തെത്തി.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അശ്വിന്‍ രഞ്ജുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കാണ് ആലാപനം.

ബാലു വര്‍ഗീസ്, വിജയരാഘവന്‍, അലന്‍സിയര്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ഡി മേനോന്റേതാണ് ഛായാഗ്രഹണം.


LATEST NEWS