‘മറഡോണ’യില്‍ ടോവിനോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘മറഡോണ’യില്‍ ടോവിനോ

ടോവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ്റെ ചിത്രം മറഡോണ ചിത്രീകരണത്തിന് ഒരുങ്ങുന്നു. മറഡോണയായാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. മറഡോണ എന്ന് പറയുമ്പോൾ തെറ്റുദ്ധരിക്കേണ്ട. മറഡോണ എന്ന അർജൻ്റീനിയൻ ഫുട്ബോളറുടെ ജീവിതമല്ല ചിത്രം പറയുന്നത്. ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരാണ് മറഡോണ. പുതുമുഖം ശരണ്യ ആർ നായരാണ് ചിത്രത്തിലെ നായിക. ചിത്രം നി‍ർമ്മിക്കുന്നത് ധനുഷിൻ്റെ വണ്ടർബാർ 

ആഷിക് അബുവിൻ്റെയും ദിലീഷ് പോത്തൻ്റെയും അസോസിയേറ്റ് റോളിൽ നിന്ന് സംവിധായകനായി മാറുന്ന വിഷ്ണു നാരായണൻ്റെ കന്നിചിത്രമാണ് മറഡോണ. സിനിമയുടെ പ്രഖ്യാപനം കൊച്ചിയിൽ സംവിധായകരായ ദിലീഷ് പോത്തനും ആഷിക് അബുവും ചേർന്ന് നടത്തി. ലിജോ ജോസ് പെല്ലിശേരിയുടേയും ദിലീഷ് പോത്തൻ്റെയും അസോസിയേറ്റ് ആയിരുന്ന കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ.ഫിലിംസാണ്

ചെമ്പൻ വിനോദും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറഡോണയുടെ ചിത്രീകരണം ഈ മാസം അവസാനം തുടങ്ങും.


LATEST NEWS