‘തീവണ്ടി’ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ടോവിനോ തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘തീവണ്ടി’ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ടോവിനോ തോമസ്

ടോവിനോ തോമസിനെ നായകനായ തീവണ്ടി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. നവാഗതനായ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം പ്രേക്ഷകരോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. 

സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കാണാനിടയായെന്നും, ഇത് ഒഴിവാക്കണമെന്നുമാണ് ടോവിനോയുടെ അഭ്യര്‍ത്ഥന. തീവണ്ടി സിനിമയോടും തന്നോടും കാണിക്കുന്ന സ്‌നേഹത്തിന് താരം നന്ദി പറഞ്ഞു. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ടോവിനോ ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമസ്കാരം 
തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി !
പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു !
സ്നേഹപൂർവ്വം 
ടൊവിനോ
പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാർക്കും ഒരു സ്പെഷ്യൽ നന്ദി