വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
തിരുവനന്തപുരം:സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന് ടോവിനോ തോമസ് രംഗത്ത്. രാവിലെ 11 മണിയോടെയാണ് ടോവിനോ സമര വേദിയിലെത്തിയത്.പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം നടത്തുന്നത് . ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്.
നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് നടൻ ടൊവിനൊ തോമസ് പറഞ്ഞു. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന് പിന്തുണയറിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന് ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും. അതേസമയം കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ഉടന്‍ തന്നെ സര്‍ക്കാര്‍ കത്ത് നല്‍കും.
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. പൊലീസ് കംപ്ലയിൻറ് അതോറിറ്റിയുടെ ഉത്തരവിനെത്തുടർന്ന് നഷ്ടപരിഹാരം എന്ന നിലയിൽ 10 ലക്ഷം രൂപ സർക്കാർ കുടുംബത്തിന് നൽകിയിരുന്നു
ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന് ശ്രീജിത്ത്.ശ്രീജിത്തിന്റെ ശാരീരികസ്ഥിതി മോശമായതിനെത്തുടർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.