അണ്ടര്‍ വേള്‍ഡില്‍ നായികയായി സംയുക്ത മേനോന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അണ്ടര്‍ വേള്‍ഡില്‍ നായികയായി സംയുക്ത മേനോന്‍

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന പുതിയ ചിത്രത്തില്‍ നായകിയായി എത്തുന്നത് സംയുക്ത മേനോന്‍ ആണ്. തീവണ്ടി എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ കൊണ്ടു വരുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ വിവരം ആസിഫ് അലിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.ഡ്രാമ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.


LATEST NEWS