സ്വര്‍ഗത്തിലെ മാലാഖ ബിരിയാണി തേടി കോഴിക്കോട് വന്ന കഥ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ഗത്തിലെ മാലാഖ ബിരിയാണി തേടി കോഴിക്കോട് വന്ന കഥ

ഒരു വിശേഷപ്പെട്ട ബിരിയാണികിസ്സാ എന്ന ചിത്രം സ്വര്‍ഗത്തിലെ മാലാഖ ഭൂമിയില്‍ വന്നാല്‍ എന്താവും കഥ എന്നതിനെ കുറിച്ചാണ് പറയുന്നത്. ഡബ്യു എല്‍ എപിക്  മീഡിയയുടെ ബാനറില്‍ കിരണ്‍ നാരായണനാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. എല്ലാ ഞായറാഴ്ചയും കോഴിക്കോട്ട് നടത്തുന്ന ബിരിയാണി നേര്‍ച്ചയും നേര്‍ച്ച നടത്തുന്ന ഹാജിയാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. 

ഒരു ഫാന്റസി കോമഡി ഡ്രാമയായ ചിത്രത്തില്‍ അജു വര്‍ഗീസാണ് മാലാഖയായി എത്തുന്നത്.  ചിത്രത്തില്‍ നെടുമുടി വേണു, മാമുക്കോയ, സുനില്‍ സുഖദ, വി.കെ. ശ്രീരാമന്‍, ലെന, ഭഗത് മാന്വല്‍, ജോജു ജോര്‍ജ്, പ്രദീപ് കോട്ടയം, നോബി, അപ്പുണ്ണി ശശി, സീനത്ത്, കുളപ്പുള്ളി ലീല, എന്നവരും എത്തുന്നുണ്ട്. അതിഥി വേഷത്തില്‍ അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ഭാവന എന്നിവരുമുണ്ട്. സുനില്‍ കൈമനമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ബിജിബാല്‍. എഡിറ്റിംഗ് അയൂബ് ഖാന്‍.


LATEST NEWS