‘ഉപ്പും മുളകിൽ’ നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ആർ ശ്രീകണ്ഠൻ നായർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഉപ്പും മുളകിൽ’ നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ആർ ശ്രീകണ്ഠൻ നായർ

കൊച്ചി: കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകിൽ’ നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി. സീരിയലിലെ അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.

ആർ ശ്രീകണ്ഠൻ തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്. ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളായിരിക്കും ഇനി മുതൽ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS