അവതാരക ലക്ഷ്മിയും ഉപ്പും മുളകിലെ പാറുക്കുട്ടിയും ഒരുമിച്ച് വന്ന വീഡിയോ ഹിറ്റായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അവതാരക ലക്ഷ്മിയും ഉപ്പും മുളകിലെ പാറുക്കുട്ടിയും ഒരുമിച്ച് വന്ന വീഡിയോ ഹിറ്റായി

സ്റ്റാര്‍ മാജിക് അവതാരക ലക്ഷ്മിയും ഉപ്പും മുളകിലെ പാറുക്കുട്ടിയും ഒരുമിച്ച് വരുന്ന വീഡിയോ ഹിറ്റാവുകയാണ്. ലക്ഷ്മിക്കൊപ്പം താറാവേ താറാവേ പാടിയാണ് ഇന്ന് പാറുക്കുട്ടി സ്റ്റാര്‍ ആയി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ മിന്നി തിളങ്ങുകയാണ് ഈ കൊച്ചു പൈതല്‍. അതുകൊണ്ട് തന്നെ ഇന്ന് മറ്റേത് സീരിയല്‍ താരത്തേക്കാളും വലിയ താരമാണ് പാറുക്കുട്ടിയെന്ന ഈ കുഞ്ഞുമിടുക്കി. സ്റ്റാര്‍ മാജിക്കിന്റെ സെറ്റില്‍ നിന്നുമുള്ള വീഡിയോ ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കൊഞ്ചലില്ലാതെ ഒരു വാചകം പറയാനോ, തടഞ്ഞ് വീഴാതെ നടക്കാനോ പഠിക്കും മുമ്പേ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് പാറുക്കുട്ടി. 'ഉപ്പും മുളകും' ലൊക്കേഷനില്‍ ഫോണിലെ പാട്ടിനു ചുവടു വച്ച് കളിക്കുകയായിരുന്നു പാറുക്കുട്ടി. ഈ മിടുക്കി സ്വന്തം പാട്ടായ താറാവേ താറാവേ പാടുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നു. സ്റ്റാര്‍ മാജിക്കിന്റെ ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തിയതാണ് ഉപ്പും മുളകും കുടുംബം. ബിജു സോപാനം, നിഷാ സാരംഗ്, റിഷി കുമാര്‍, ജൂഹി രസ്തൂഗി, ശിവാന, കേശു എന്നിവരും ഒപ്പമുണ്ടായിരുന്നു. പക്ഷെ താരമായത് ബേബി അമയ എന്ന പാറുക്കുട്ടിയാണ്.


LATEST NEWS