യുവഹൃദയങ്ങളെ കീഴടക്കാന്‍ ഒടുവില്‍ മധുരക്കാരി ‘വേണി’ എത്തി;  അവതരണത്തിലെ പുതുമയും  വേറിട്ട സംഗീതം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി ‘വേണി’ മ്യൂസിക്കല്‍ ആല്‍ബം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവഹൃദയങ്ങളെ കീഴടക്കാന്‍ ഒടുവില്‍ മധുരക്കാരി ‘വേണി’ എത്തി;  അവതരണത്തിലെ പുതുമയും  വേറിട്ട സംഗീതം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി ‘വേണി’ മ്യൂസിക്കല്‍ ആല്‍ബം

'മദ്യം പോലൊരു പെണ്ണ്. ഞരമ്പിലും തലയിലും അവളുടെ ലഹരി മാത്രം. ഒരു കാഴ്ച്ചയിൽ തന്നെ മത്ത് കയറി അവളെ സ്വപ്നം കണ്ട് നിങ്ങളെ പോലെ ഞാനും'. യൂടൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വേണി എന്ന തമിള്‍ മ്യൂസിക്‌ ആല്‍ബത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന നിര്‍വചനമാണിത്.

തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആല്‍ബമാണ് വേണി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഇതിന്‍റെ ട്രൈലര്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ വേണിയുടെ ട്രെയിലര്‍ ചലച്ചിത്രതാരം മിയയാണ് പുറത്തിറക്കിയത്. 

മാധ്യമ പ്രവര്‍ത്തകനായ അക്കി വിനായകാണ് മ്യൂസിക് ആല്‍ബം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ക്രിയേറ്റീവ് കൊളാഷിന്റെ ബാനറില്‍ അരുണ്‍ ദാസാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ദൃശ്യമനോഹാരിതയാര്‍ന്ന  ആല്‍ബത്തിലെ ഓരോ ഫ്രെയിമും ക്യാമറയില്‍ ഒപ്പിയെടുത്തത് ശ്രീകുമാറാണ്.

അമൃത ജയകുമാര്‍ പാടിയ ഗാനത്തില്‍ ഡബ്സ്മാഷുകളിലൂടെ പ്രശസ്ഥനായ ശ്യാമും ഡയാനയുമാണ് അഭിനയിച്ചിരിക്കുന്നത്.
സംവിധായകന്റെ തന്നെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചത് ജിബിന്‍ ടി.എസാണ്.

നിര്‍മ്മാതാവായ അരുണ്‍ദാസ് തന്നെയാണ് ആല്‍ബത്തിന്‍റെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ട് രാഹുലും വി.എഫി.എക്സ് സന്ദീപ് കൃഷ്ണയുമാണ്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് വേണി. സംവിധായകന്‍ ജീതു ജോസഫ്‌, അങ്കമാലി ഡയറീസ് ഫെയിം ആന്റണി, ലിച്ചി തുടങ്ങിയ സിനിമ രംഗത്തെ പ്രമുഖര്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.