മാസ് ലുക്കിൽ വിജയ് സേതുപതി: ജുംഗയുടെ ട്രെയിലർ ഇറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാസ് ലുക്കിൽ വിജയ് സേതുപതി: ജുംഗയുടെ ട്രെയിലർ ഇറങ്ങി

ഗോകുൽ സംവിധാന ചെയ്യുന്ന ഗാങ്​സ്​റ്റർ കോമഡി തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങി. മക്കൾ ​സെൽവൻ വിജയ്​ സേതുപതിയാണ് കേന്ദ്ര കഥആപാത്രത്തെ അവതരിപ്പിക്കുന്നത്. സയ്യേഷ, മഡോണ സെബാസറ്റ്യൻ എന്നിവരാണ്​ നായികമാർ.

വിജയ് സേതുപതി പ്രൊഡക്ഷൻസാണ് ചിത്രം പുറത്തിറക്കുന്നത്. എ & പി ഗ്രൂപ്പ് വിതരണം ചെയ്യുന്ന ചിത്രം അരുൺ പാണ്ട്യൻ, വിജയ് സേതുപതി, കെ ഗണേഷ്, രാജേഷ് കുമാർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഡൂഡിലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് സിദ്ധാർഥ് വിപിനാണ്. 

വിജയ് സേതുപതിയും ഗോകുലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013ൽ പുറത്തിറങ്ങിയ 'ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

https://www.youtube.com/watch?v=G4g2Kg6wXBc