മേക്കോവറില്‍ സുന്ദരിയായി വിജയ് സേതുപതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേക്കോവറില്‍ സുന്ദരിയായി വിജയ് സേതുപതി

യുവതാരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി. തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരമാണ് വിജയ് സേതുപതി. തനിക്ക് പ്രാധാന്യമില്ലെങ്കിലും നല്ല വേഷമായാല്‍ ഒരു മടിയും കൂടാതെ താരം അഭിനയിക്കും.
 
വിക്രംവേദയിലെ പ്രകടനത്തിലൂടെ താരമൂല്യം ഉയര്‍ത്തിയ വിജയ് സേതുപതിയുടെ പുതിയ മേക്കോവര്‍ കോളിവുഡിനെ ശരിക്കും ഞെട്ടിക്കുന്നതാണ്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെയാണ് വിജയ് സേതുപതി തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്.

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന അനീതി കഥൈകളില്‍ ട്രാന്‍സ് ജെന്‍ഡര്‍ ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഫഹദ്ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ത്യാഗരാജന്‍, മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി എന്നിവരുടേതാണ് തിരക്കഥ. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്നു. പിസി ശ്രീറാമാണ് ഛായാഗ്രാഹകന്‍.


LATEST NEWS