പുതിയ ലുക്കില്‍ വിക്രം: കദരം കൊണ്ടേനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ ലുക്കില്‍ വിക്രം: കദരം കൊണ്ടേനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

വിക്രം നായകനാകുന്ന കദരം കൊണ്ടേനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലിന്റെ ബാനറില്‍, രാജേഷ് എം. സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലര്‍ ചിത്രമായ ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേയ്ക്ക് ആണ് ഈ ചിത്രമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു. ഫ്രഞ്ച് ചിത്രം സ്ലീപ്ലെസ് നൈറ്റിന്റെ റീമേയ്ക്ക് ആയിരുന്നു തൂങ്കാവനം. പൂജ കുമാര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അബി ഹാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ജിബ്രാനാണ് ഈ ചിത്രത്തിനും ഈണമൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍ ആണ് ചിത്രസന്നിവേശം.


LATEST NEWS