വില്ലന്‍ ഈ മാസം 27 ന് തിയേറ്ററുകളിലെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വില്ലന്‍ ഈ മാസം 27 ന് തിയേറ്ററുകളിലെത്തും

കൊച്ചി: മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ  വില്ലന്‍ ഈ മാസം 27 ന് തിയേറ്ററുകളിലെത്തും.  'മാത്യൂസ് മാഞ്ഞൂരാനാ’യി  മോഹന്‍ലാല്‍ എത്തുമ്പോള്‍ ‘ശക്തിവേല്‍ പളനിസാമി’യായി  വിശാലും ആദ്യമായി മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തുന്നു.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുമുണ്ട്. റോക്ക്‌ലൈന്‍ ആണ്   നിര്‍മ്മാതാക്കള്‍.   ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസികിനാണ്.

റെഡിന്റെ വെപ്പണ്‍ സിരീസിലുള്ള ‘ഹെലിയം 8കെ’ ക്യാമറയിലാണ് സിനിമയുടെ   ചിത്രീകരണം.   . പീറ്റര്‍ ഹെയിന്‍ ആണ് സംഘട്ടനം. . മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
 


LATEST NEWS