മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക് ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് റീജണല്‍ ജൂറി അംഗം വിനോദ് മങ്കര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക് ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് റീജണല്‍ ജൂറി അംഗം വിനോദ് മങ്കര

പാലക്കാട്: മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അട്ടിമറിക്കപ്പെട്ടു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെതിരേ ആരോപണവുമായി റീജണല്‍ ജൂറി അംഗം വിനോദ് മങ്കര രംഗത്ത്. ജൂറി തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്ന് വിനോദ് മങ്കര. മാതൃഭൂമിന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

എല്ലാവരും അവസാനം വരെ പാര്‍വതിക്കനുകൂലമായാണ് സംസാരിച്ചത്. പാര്‍വതിയെ മാത്രമല്ല ടേക്ഓഫിനെയും പിന്തുണച്ചു. അതെന്തു കൊണ്ടാണ് മാറിപ്പോയതെന്ന് നമ്മള്‍ വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ് എന്നും വിനോദ് മങ്കര പറഞ്ഞതായി ആണ് മാതൃഭൂമിന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ എവിടെയും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. തന്റെ ആദ്യ ചിത്രത്തിന്റെ നായികയായതു കൊണ്ടാണോ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇവയെല്ലാം അവസാന നിമിഷത്തിലുള്ള മാറ്റങ്ങളാണെന്നും പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അട്ടിമറിച്ചെന്ന് മനസ്സിലായതെന്നും വിനോദ് മങ്കര പറഞ്ഞു.