നടുറോഡില്‍ വെച്ച് ഡാന്‍സ് ചെയ്ത് കൊഹ്‌ലിയും ധവാനും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടുറോഡില്‍ വെച്ച് ഡാന്‍സ് ചെയ്ത് കൊഹ്‌ലിയും ധവാനും

കേപ്ടൗണ്‍:  നടുറോഡില്‍ വെച്ച്  നൃത്തം ചെയ്ത് ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങള്‍ .   ഒരു മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേട്ടപ്പോള്‍ ചുവടുകള്‍ വെച്ചു . കേപ്ടൗണിലെ തെരുവില്‍ വെച്ചാണ് നൃത്തം ചെയ്തത്. വിരാട് കൊഹ്‌ലിയും ശിഖര്‍ ധവാനുമാണ് ആ രണ്ട് താരങ്ങള്‍.

ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയതാണ് കൊഹ്‌ലിയും ധവാനും . കുടുംബവുമൊന്നിച്ച് നഗരത്തില്‍ ചുറ്റിയടിക്കുന്നതിനിടയിലാണ് ഇരുവരും ചുവടുവെയ്ച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

പാട്ടിനനുസരിച്ച് ആദ്യം ചുവട് വെച്ചത് ധവാനാണ്. പിന്നീട് കൊഹ്‌ലിയും ധവാനൊപ്പം ചേരുകയായിരുന്നു. ധവാന്റെ മകനേയും വീഡിയോയില്‍ കാണാം.