വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ബംഗളൂരുവിൽ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. 

തമാശയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടതെന്നാണ് ബഗീഷ് പൊലീസിനോടു പറഞ്ഞത്.വി.കെ. ശ്രീരാമന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുന്ദംകുളം പോലീസ് ഇയാളെ കണ്ടെത്തിയത്. ബഗീഷിനെ കോടതിയില്‍ ഹാജരാക്കി.


LATEST NEWS