വാമിഖ ഖബ്ബിയുടെ പഞ്ചാബി പാട്ട് വൈറലാക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാമിഖ ഖബ്ബിയുടെ പഞ്ചാബി പാട്ട് വൈറലാക്കുന്നു

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് വാമിഖ ഗാബി. ഒരു ഗുസ്തിക്കാരിയുടെ മാനറിസങ്ങളും ബോഡി ലംഗ്വേജും മികവുറ്റ രീതിയില്‍ അവതരിപ്പിച്ച വാമിഖയുടെ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചു നിന്നത്. 

അടുത്തിടെ വാമിഖ അഭിനയിച്ച പഞ്ചാബി പാട്ട് വൈറലായിരിക്കുകയാണ്. 100 പെര്‍സന്റ് എന്ന പേരുളള മ്യൂസിക്കല്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത് ഗാരി സന്ധുവാണ്. പാട്ട് റിലീസ് ചെയ്ത കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തിനടുത്ത് ആളുകളാണ് പാട്ടിന്റെ വീഡിയാ കണ്ടിരിക്കുന്നത്. 

 


LATEST NEWS