ഭരത് അനെ നേനുവിന്റെ ഡയറക്ടര്‍ ക്രൂവിലെ എല്ലാ അംഗങ്ങള്‍ക്കും ഐ ഫോണ്‍ x നൽകി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭരത് അനെ നേനുവിന്റെ ഡയറക്ടര്‍ ക്രൂവിലെ എല്ലാ അംഗങ്ങള്‍ക്കും ഐ ഫോണ്‍ x നൽകി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു

ഹൈദരബാദ്: സിനിമയുടെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഓരോ സിനിമക്കുള്ളിലെയും അണിയറ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും സത്യസന്ധതയുമാണ്.എന്നാല്‍ ഇത് കണ്ടെത്തി അവര്‍ക്ക് പ്രചോദനം നല്‍കുന്നത് വലിയ കാര്യമാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ചിത്രം ഭരത് അനെ നേനുവിന്റെ പുതിയ ട്രെയിലര്‍ വൈറലായത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് മഹേഷ് ബാബു നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ ഡയറക്ടര്‍ ക്രൂവിലെ എല്ലാ അംഗങ്ങള്‍ക്കും ഐ ഫോണ്‍ x ആണ് താരം സമ്മാനമായി നല്‍കിയത്. ഇവരുടെ അധ്വാനത്തിന് നല്‍കിയ സമ്മാനമാണിതെന്നാണ് താരം പറയുന്നത്.

എന്തായാലും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അംഗങ്ങളും ആരാധകരും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. കിയര അഡ്വാനി നായികയാകുന്ന ചിത്രം സമകാലീന രാഷ്ട്രീയ കഥയാണ് പറഞ്ഞുവയ്ക്കുന്നത്.

കോളേജ് ജീവിത്തിന്റെ നിറങ്ങളില്‍ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തില്‍ വേഷമിടുന്നത്. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രം ഏപ്രില്‍ 20 ന് തിയേറ്ററുകളില്‍ എത്തും.


LATEST NEWS