സഞ്ചിമൃഗത്തെ മൊത്തത്തില്‍ വിഴുഞ്ഞിയ പെരുമ്പാമ്പ്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഞ്ചിമൃഗത്തെ മൊത്തത്തില്‍ വിഴുഞ്ഞിയ പെരുമ്പാമ്പ്!

ഒരു ദിവസം രാവിലെ കിടപ്പുമുറിയുടെ ജനാല തുറന്നു നോക്കുമ്പോൾ ഒരു വലിയ പെരുമ്പാമ്പിനെ കണ്ടാൽ എങ്ങനെയുണ്ടാകും? ആരും ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെയൊരു സംഭവം നടന്നത് ക്യൂൻസ്‌ലൻഡിലാണ്.

വെറും  പെരുമ്പാമ്പല്ല. ഒരു കൂറ്റൻ പെരുമ്പാമ്പ് മരത്തിൽ തൂങ്ങിയാ‌ടി ഇര വിഴുങ്ങുന്ന കാഴ്ചയാണ് രാവിലെ ജനാല തുറന്നപ്പോൾ ഡേവിഡ് റൈനോൾഡെന്ന ക്യൂൻസ്‌ലൻഡുകാരൻ കണ്ടത്. ഓസ്ട്രേലിയയ്ക്കു വെളിയിൽ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗമായ ഒപ്പോസത്തെ ജീവനോടെ വിഴുങ്ങുന്നതാണ് ഡേവിഡ് കണ്ടത്.

കിടപ്പുമുറിയുടെ തൊട്ടടുത്തുള്ള മരത്തിൽ തൂങ്ങിക്കിടന്നായിരുന്നു പെരുമ്പാമ്പിന്റെ ഇര വിഴുങ്ങൽ. ആദ്യം ഈ കാഴ്ച കണ്ട് ഒന്നു ഞെട്ടിയെങ്കിലും വേഗം തന്നെ സമനില വീണ്ടെടുത്ത ഡേവിഡ് ഉടൻതന്നെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.

ഏകദേശം രണ്ടര മണിക്കൂറോളമെടുത്തു ഇരയെ വിഴുങ്ങാൻ. മരത്തിൽ തൂങ്ങിക്കിടന്ന പെരുമ്പാമ്പ് ഇരയുടെ തലഭാഗമാണ് ആദ്യം വിഴുങ്ങാൻ തുടങ്ങിയത്. വാലുവരെ അകത്താക്കിയ ശേഷം അരമണിക്കൂറോളം ശിഖരത്തിൽ കിടന്നു വിശ്രമിച്ചു.

പിന്നീട് വളരെ സാവധാനം ശിഖരത്തിൽ നിന്ന് ഊർന്നിറങ്ങി സമീപത്തുള്ള സമീപത്തുള്ള പൊന്തക്കാട്ടിലേക്കു മടങ്ങി. ഈ പ്രദേശത്ത് പാമ്പുകളെ കാണുന്നത് ഇതാദ്യമായല്ല.  എന്നാൽ ഇങ്ങനെയൊരു അപൂർവ ദൃശ്യം കാണുന്നത് ആദ്യമായാണെന്നും ഡേവിഡ് വ്യക്തമാക്കി.

 


LATEST NEWS