കിച്ചടിയെ ഭാരതത്തിന്റെ ദേശീയ ഭക്ഷണമാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിച്ചടിയെ ഭാരതത്തിന്റെ ദേശീയ ഭക്ഷണമാക്കും

പാവങ്ങളും പണക്കാരും ഒരുപോലെ കഴിക്കാനിഷ്ടപ്പെടുന്ന കിച്ചഡിയെ രാജ്യത്തിന്റെ ദേശീയ ഭക്ഷ്യവിഭവമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പല പേരുകളിലറിയപ്പെടുന്ന കിച്ചടിയെ ഇന്ത്യയുടെ ദേശീയ ഭക്ഷ്യ വിഭവമാക്കുകയാണ് ലക്ഷ്യം.ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം സംഘടിപ്പിക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2017 എന്നു പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ കിച്ചഡിയെ പ്രശസ്തമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

ഔദ്യോഗിക പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായുണ്ടാകുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ അറിയിച്ചു.വ്യത്യസ്ത സംസ്‌കാരങ്ങളും രുചികളുമാണ് ഇന്ത്യയിലെങ്കിലും ഓരോ മുക്കിലും മൂലയിലുവരെ സുലഭമായി കിട്ടുന്ന ഏക വിഭമെന്ന പേരിലാണ് കിച്ചടിയെ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യയിലെ മികച്ച പാചകക്കാര്‍ ചേര്‍ന്ന് 800 കിലോ കിച്ചടി വേള്‍ഡ് ഫുഡ് ഇന്ത്യ 2017ല്‍ പാചകംചെയ്യുക.മുന്‍നിര ഭക്ഷ്യ സംസ്‌കരണഉത്പാദന കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നു 60,000 അനാഥരായ കുട്ടികള്‍ക്കും അതിഥികള്‍ക്കും ഇത് വിതരണം ചെയ്യും.