മലയാളിക്ക് ഇഷ്ടമുള്ള മത്തി ഒരു ദിവ്യ ഔഷധമാണെന്ന് അറിയുമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളിക്ക് ഇഷ്ടമുള്ള മത്തി ഒരു ദിവ്യ ഔഷധമാണെന്ന് അറിയുമോ?

മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ്‌ തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന്‌ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ്‌ ലേഖനം പ്രത്യക്ഷപ്പെട്ടത്‌.

1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ്‌ അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്‌. ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട്‌ 11,606 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന്‌ കണ്ടെത്തുകയായിരുന്നു.

മത്തി പോലെ, എണ്ണയുടെ അളവ്‌ കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന്‌ ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ്‌ കേള്‍വിക്കുറവ്‌. എന്നാല്‍ ഈയൊരു കണ്ടെത്തല്‍, പ്രശ്‌നത്തെ ചിലപ്പോള്‍ പൂര്‍ണമായി ദൂരീകരിക്കാനും കുറഞ്ഞ പക്ഷം കേള്‍വിക്കുറവ്‌ വരുന്നത്‌ താമസിപ്പിക്കാനെങ്കിലും സഹായിക്കുമെന്നാണ്‌ ലേഖികയും ബോസ്റ്റണിലെ പ്രമുഖ ഡോക്‌ടറുമായ ഷാരോണ്‍ ക്യൂരാന്‍ പറഞ്ഞത്‌.

2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.


LATEST NEWS