ആല്‍മണ്ട്-ആപ്രിക്കോട്ട് കോഫി കേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആല്‍മണ്ട്-ആപ്രിക്കോട്ട് കോഫി കേക്ക്

ചേരുവകള്‍

വെണ്ണ  - 1 കപ്പ് 
പഞ്ചസാര  - 2 കപ്പ് 
മുട്ട  - 3 എണ്ണം 
മൈദ  - 2 കപ്പ് 
ബദാം എണ്ണ - 1 ടീസ്പൂണ്‍ 
ബേക്കിംഗ് പൗഡര്‍  -  അര ടീസ്പൂണ്‍ 
ബേക്കിംഗ് സോഡ  -  അര ടീസ്പൂണ്‍ 
ഉപ്പ്  - മുക്കാല്‍ ടീസ്പൂണ്‍ 
ക്രീം - 1 കപ്പ് 
ബദാം നുറുക്കിയത് -  മുക്കാല്‍ കപ്പ് 
ജാതിക്ക ഉണക്കി നുറുക്കിയത് -  അര കപ്പ് 
 
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിലേക്ക് ക്രീമും വെണ്ണയും കൂടി യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. മുട്ട ഓരോന്നായി പൊട്ടിച്ച് ചേര്‍ക്കുമ്പോഴും നന്നായി ഇളക്കണം. ഇതില്‍ ബദാം എണ്ണയും ചേര്‍ക്കുക. ബദാം,ജാതിക്ക ഇവ ഒഴികെ മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. മിശ്രിതത്തിന്റെ പകുതി നെയ് പുരട്ടി വച്ചിരിക്കുന്ന ഒരു പാനിലേക്ക് എടുത്ത് അതിന് മുകളില്‍ പകുതി ബദാം നുറുക്കിയതും വിതറുക. ജാതിക്കയും ഇതിന്റെ അരികുകളില്‍ വിതറുക. ബാക്കിയുള്ള കേക്ക് മിശ്രിതം ഇതിന്റെ മുകളില്‍ ചേര്‍ക്കുക. ബാക്കി ബദാംമും മുകളില്‍ വിതറുക. ഓവനില്‍ വച്ച് 350 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക. ഓവനില്‍ നിന്ന് എടുത്ത ശേഷം 15 മിനിറ്റ് തണുക്കാന്‍ വയ്ക്കണം. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മറിച്ചിടുക. കേക്ക് റെഡി.

 


LATEST NEWS