അവില്‍ ലഡു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവില്‍ ലഡു

ചേരുവകള്‍

അവില്‍ - 1 കപ്പ്
ഈത്തപഴം കുരു കളഞ്ഞ് മിക്‌സിയില്‍ ചെറുതായിട്ട് അരച്ചെടുത്തത് - മുക്കാല്‍ കപ്പ്
നെയ്യ് - 1 ടേബില്‍ സ്പൂണ്‍
(ഈത്തപഴം ഉള്ളത് കൊണ്ട് മധുരം ഉണ്ടാവും കൂടുതല്‍ വേണ്ടവര്‍ക്ക് പഞ്ചസാര ചേര്‍ക്കാം )
കരിഞ്ചീരകം - വറുത്തത് കാല്‍ സ്പൂണ്‍
ഏലക്കാ പൊടി - അര സ്പൂണ്‍
വെള്ളം - മുക്കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

അവില്‍ മിക്‌സിയില്‍ ഒന്ന് കറക്കി ചെറുതായിട്ട് ഒന്ന് പൊടിച്ചെടുക്കാം. ഇത് ഒരു പാന്‍ ചൂടാക്കി ചെറുതായിട്ട് വറുത്ത് മുക്കാല്‍ കപ്പോളം വെള്ളം ഒഴിച്ച് ഒന്ന് വേവിക്കുക. ഇതിലേക്ക് ബാക്കി ഉളള എല്ലാ സാധനങ്ങളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. വെള്ളം വറ്റി പാത്രത്തില്‍ നിന്ന് വിട്ട് വരുന്ന പരുവത്തില്‍ വാങ്ങി ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാം.


LATEST NEWS