അവല്‍ മില്‍ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവല്‍ മില്‍ക്ക്


ചേരുവകള്‍

വറുത്ത അവല്‍ -2 കപ്പ് 
പൂവന്‍ പഴം - 4 എണ്ണം
തണുത്ത പാല്‍ - അര ലിറ്റര്‍
പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്
വറുത്ത നിലക്കടല - ആവശ്യത്തിന് 
നെയ്യ് - 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ 2 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അവല്‍ ഇട്ട് മൊരിയുന്നത് വരെ ഇളക്കി വറുത്തു മാറ്റി വെക്കുക. വറുത്ത നിലക്കടല തൊലി കളഞ്ഞു വെക്കുക. പാല്‍ നന്നായി തണുപ്പിക്കുക(പാലില്‍ ഒരു നുള്ള് ഏലക്ക പൊടിയും,പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നല്ലപ്പോലെ തണുപ്പിച്ചു സെറ്റ് ചെയ്താല്‍ രുച് കൂടും.) നീളമുള്ള ഗ്ലാസ് എടുത്ത് അതില്‍ ആദ്യം പഴം കഷ്ണങ്ങളാക്കിയതും, ആവശ്യത്തിനു പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കൊണ്ട് നന്നായി ഉടക്കുക. അതിനുശേഷം തണുത്ത പാല്‍ ഗ്ലാസ്സിലേക്ക് പകുതി ഒഴിക്കുക. ഇതിലേക്ക് അവല്‍ കുറച്ചു ചേര്‍ക്കാം. പാലും ,അവലും കൂടി പതുക്കെ യോജിപ്പിക്കുക. വീണ്ടും അവില്‍ ചേര്‍ക്കുക. പാലും ഒഴിക്കാം മുകളില്‍ കുറച്ചു അവല്‍, കടല ഇട്ട് അലങ്കരിച്ചു കുടിക്കാവുന്നതാണ്.