അവല്‍ ഉപ്പുമാവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവല്‍ ഉപ്പുമാവ്

അവല്‍   –  2 കപ്പ്‌ 

സവാള   –  1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി   – ഒരു പിടി

പച്ചമുളക് – 2

കടുക് – 1 ടി സ്പൂണ്‍

കടല പരിപ്പ് – 1 ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി – ഒരു നുള്ള്

കായം – ഒരു നുള്ള്

ഉപ്പ്‌ – ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ്‌ അവല്‍നു ഒരു കപ്പ്‌ വെള്ളം എന്ന കണക്കില്‍ )

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും  ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .

ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക .

അവല്‍ഉപ്പുമാവ് തയ്യാര്‍