ബദാം മില്‍ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബദാം മില്‍ക്ക്

ചേരുവകള്‍
ബദാം - 20 എണ്ണം ( 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് തൊലി മാറ്റുക )
പാല്‍ - 3 ഗ്ലാസ് 
പഞ്ചസാര - ആവശ്യത്തിന് 
ഏലക്ക പൊടി 

തയ്യാറാക്കുന്ന വിധം

പാല്‍ അടുപ്പില്‍ തിളക്കാന്‍ വെക്കുക .തൊലി കളഞ്ഞ ബദാം മിക്‌സിയില്‍ ഇട്ടു രണ്ടുമൂന്നു സ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി പേസ്റ്റ് രൂപത്തില്‍ അരക്കുക .ഇത് തിളച്ച പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച് പഞ്ചസാരയും ഏലക്ക പൊടിയും കൂടി ചേര്‍ത്ത് ഒരു മീഡിയം ഫ്‌ലയിമില്‍ ആറേഴു മിനിറ്റു കൂടി തിളപ്പിക്കാം. അടിയില്‍ പിടിക്കാതെ നന്നായി ഇളക്കികൊടുക്കണം. പിന്നെ ഒരു കളര്‍ വേണമെന്നുണ്ടെങ്കില്‍ ഒരു നുള്ള് കുംകുമപൂവ്  ചേര്‍ക്കാവുന്നതാണ്. 


LATEST NEWS