ബസ്ബൂസ വിത്ത് ഔട്ട് ഓവന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബസ്ബൂസ വിത്ത് ഔട്ട് ഓവന്‍

ചേരുവകള്‍ 
കോഴിമുട്ട -2
പഞ്ചസാര - 4 ടീസ്പൂണ്‍ 
റവ -ഹാഫ് കപ്പ് 
മൈദാ -4സ്പൂണ്‍ 
തൈര് -4സ്പൂണ്‍ 
നെയ്യ് -4സ്പൂണ്‍ 
ഉണങ്ങിയ തേങ്ങ പൌഡര്‍ -4സ്പൂണ്‍ 
ബാകിംഗ് പൌഡര്‍ - ഹാഫ് സ്പൂണ്‍ 
വാനില എസ്സെന്‍സ് -ഹാഫ് ടീസ്പൂണ്‍ 
പാല്‍ - 2 ടേബിള്‍ സ്പൂണ്‍ 
ചെറുനാരങ്ങ - ഹാഫ് 
പഞ്ചസാര സിറപ്പിന് - 1 കപ്പ് റവ,

ഉണ്ടാക്കുന്ന വിധം 

2 കോഴിമുട്ടയും പഞ്ചസാരയും കൂടി മിക്‌സ് ചെയ്തു പതപ്പിക്കുക. നന്നായി പതഞ്ഞു വരണം. ശേഷം റവ , മൈദാ, തൈര്, നെയ്യ്, ഉണങ്ങിയ തേങ്ങപീര, ബാകിംഗ് പൌഡര്‍, വാനില എസ്സെന്‍സ്, പാല്‍ എന്നിവ എല്ലാം മിക്‌സ് ചെയ്തു നൊന്‍സ്ടിക്ക് പാനില്‍ 1 ടീസ്പൂണ്‍ നെയ്യൊഴിച്ച് ഉണ്ടാക്കിവെച്ച ബാറ്റെര്‍ ഒഴിച്ച് മൂടി 5 മിനുട്ട് മീഡിയം ഫ്‌ലയ്മില്‍ വേവിക്കുക. ശേഷം ഈ പാനിന്റെ അടിയില്‍ ഒരു തവയോ മറ്റോ വെക്കണം. ഇല്ലെങ്കില്‍ കരിഞ്ഞു പോകും. വേവായ ശേഷം 1 കപ്പ് പഞ്ചസാര ,ഹാഫ് കപ്പ് വെള്ളം ,ചെറുനാരങ്ങ പിഴിഞ്ഞത് , നുള്ള് ഏലക്ക പൊടി ഇവ ചേര്‍ത്തുള്ള സിറ പ്പ് ഉണ്ടാക്കി വെച്ച ബസ്ബൂസ മുറിച്ചു സിറപ് ഇതിനു മുകളില ഒഴിച്ച് ഉപയോഗിക്കാം. ബദാം, പിസ്താ വെച്ച് അലങ്കരിക്കാം.


LATEST NEWS