ബ്രെഡ് പിസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രെഡ് പിസ

ചേരുവകള്‍
ബ്രേ​ഡ്-8 
ചി​ക്ക​ൻ-100 ഗ്രാം 
​മോ​സോ​റ​ല്ല ചീ​സ്-ആ​വ​ശ്യ​ത്തി​ന്​  
പി​സ സോ​സ്-​ആ​വ​ശ്യ​ത്തി​ന്​ 
കാ​ബേജ്-കാ​ൽ ക​പ്പ് 
കാ​ര​റ്റ്-​കാ​ൽ ക​പ്പ് 
സ​വാ​ള-​കാ​ൽ ക​പ്പ് 
കാ​പ്സി​ക്കം-​കാ​ൽ ക​പ്പ് 
ത​ക്കാ​ളി-​കാ​ൽ ക​പ്പ് 
കു​രു​മു​ള​ക് പൊ​ടി-​അ​ര ടീ​സ്​​പൂ​ൺ
 മു​ള​കുപൊ​ടി-​അ​ര ടീ​സ്​​പൂ​ൺ 
മ​ഞ്ഞ​ൾ​പൊ​ടി-​കാ​ൽ ടീ​സ്​​പൂ​ൺ 
ഉ​പ്പ്​-​ആ​വ​ശ്യ​ത്തി​ന്​ 
ബ​ട്ട​ർ-2 ടീ​സ്​​പൂ​ൺ 
എ​ണ്ണ-2 ടീ​സ്​​പൂ​ൺ


തയാറാക്കുന്ന വിധം:


വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ശേ​ഷം ഉ​പ്പും മു​ള​കും മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് മി​ക്സ് ചെ​യ്തു ഫ്രൈ ​ചെ​യ്തെ​ടു​ക്ക​ണം. ഇ​നി ബ​ട്ട​ർ പു​ര​ട്ടി​യ പാ​നി​ൽ ബ്രെ​ഡ് ടോ​സ്​​റ്റ്​ ചെ​യ്തു​വെ​ക്ക​ണം. അ​രി​ഞ്ഞെ​ടു​ത്ത വെ​ജി​റ്റ​ബ്​​ൾ​സ്​ എ​ല്ലാം ഉ​പ്പും കു​രു​മു​ള​കും ചേ​ർ​ത്ത് മി​ക്സ് ചെ​യ്യ​ണം. അ​തി​നു​ശേ​ഷം ടോ​സ്​​റ്റ്​​ചെ​യ്ത്​ വെ​ച്ചി​രി​ക്കു​ന്ന ബ്രെ​ഡി​ൽ കു​റ​ച്ചു പി​സ സോ​സ് സ്പ്രെ​ഡ് ചെ​യ്​​ത​ശേ​ഷം അ​തി​നു മു​ക​ളി​ൽ കു​റ​ച്ചു ഗ്രേ​റ്റ​ഡ്​ ചീ​സ് ഇ​ട്ട​തി​ന്​ മു​ക​ളി​ൽ അ​രി​ഞ്ഞെ​ടു​ത്ത്​ വെ​ച്ചി​രി​ക്കു​ന്ന വെ​ജി​റ്റ​ബ്​​ൾ നി​ര​ത്തി അ​തി​നുമു​ക​ളി​ൽ വീ​ണ്ടും ചീ​സ് ഇ​ടു​ക. ഏ​റ്റ​വും മു​ക​ളി​ൽ ഫ്രൈ ​ചെ​യ്ത ചി​ക്ക​ൻ പീ​സ് നി​ര​ത്തു​ക. ഇ​ത്ര​യും പൂ​ർ​ത്തി​യാ​യാ​ൽ ഓ​രോ ബ്രെ​ഡും എ​ടു​ത്തു പാ​നി​ലോ ഒാ​വ​നി​ലോ വെ​ച്ച്​ ചെ​റു​തീ​യി​ൽ കു​റ​ച്ചു സ​മ​യം വേ​വി​ക്ക​ണം. ഇ​തോ​ടെ ചീ​സ് ഒ​ക്കെ അ​ലി​ഞ്ഞു​ചേ​രും. അ​തി​നു​ശേ​ഷം ചൂ​ടോ​ടെ സെ​ർ​വ്​ ചെ​യ്യാം.


LATEST NEWS