കാരമല്‍ കസ്റ്റഡ് ആപ്പിള്‍ പുഡ്ഡിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാരമല്‍ കസ്റ്റഡ് ആപ്പിള്‍ പുഡ്ഡിങ്

ചേരുവകള്‍ 

മുട്ട - 4 
പാല്‍ - 1 കപ്പ് 
ഉപ്പ് - 1 നുള്ള് 
ആപ്പിള്‍ - 1/4 കപ്പ്, കൊത്തിയരിഞ്ഞത് 
പഞ്ചസാര - 1/2 കപ്പ്
മില്‍ക്‌മെയ്ഡ് - 1/2 കപ്പ് 
കസ്റ്റഡ് പൗഡര്‍ - 2 ടീസ്പൂണ്‍ 
കോണ്‍ ഫ്‌ലവര്‍ പൗഡര്‍ - 1 ടീസ്പൂണ്‍
പഞ്ചസാര കാരമലൈസ് ചെയ്യാന്‍ - 3 ടീസ്പൂണ്‍


പാകം ചെയ്യുന്നവിധം 
ആദ്യം പഞ്ചസാര കാരമലൈസ് ചെയ്യുക. അതിനായി ഒരു പാത്രം ചൂടാകുമ്‌ബോള്‍ 3 ടീസ്പൂണ്‍ പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. ഇത് നല്ല ബ്രൗണ്‍ നിറം ആകുന്നതു വരെ ചൂടാക്കുക. ശേഷം തീ ഓഫ് ചെയ്യുക. ഇത് പുഡിങ്ങിനായുള്ള പാത്രത്തില്‍ ഒഴിച്ച് മാറ്റി വയ്ക്കുക. ഇനി മറ്റൊരു പാത്രത്തില്‍ മുട്ട, പഞ്ചസാര, പാല്‍, കസ്റ്റഡ് പൗഡര്‍, കോണ്‍ഫ്‌ലവര്‍ പൗഡര്‍ എന്നിവ നന്നായി അടിച്ചെടുക്കുക. ഇതില്‍ ആപ്പിള്‍ കൊത്തിയരിഞ്ഞത് ഉപ്പ് എന്നിവ ചേര്‍ത്ത് പുഡ്ഡിങ്ങിനായുള്ള പാത്രത്തില്‍ (പഞ്ചസാര കാരമലൈസ് ചെയ്ത) ഒഴിച്ച് ആവിയില്‍ 10 മിനുട്ട് വെക്കുക. ശേഷം പുറത്തെടുത്ത് നന്നായി തണുക്കാന്‍ അനുവദിക്കുക. ഇനി ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. നന്നായി തണുപ്പിച്ച് പുറത്തെടുത്ത ശേഷം ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.
 


LATEST NEWS